ഘോഷയാത്ര

Posted on: 22 Aug 2015കിളിമാനൂര്‍: വാലഞ്ചേരി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണം വിളംബര ഘോഷയാത്രയും ഓണക്കിറ്റ് വിതരണവും 23ന് രാവിലെ 9ന് തുടങ്ങും.

തൊഴില്‍രഹിത വേതനം

കിളിമാനൂര്‍:
ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 28 വരെ വിതരണം ചെയ്യും.

ഓണക്കിറ്റ്

കിളിമാനൂര്‍:
പോങ്ങനാട് ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ഓണക്കിറ്റ് 23ന് രാവിലെ 9 മുതല്‍ 2 വരെ ഓഫീസില്‍ ലഭിക്കും.

അവാര്‍ഡ് ദാനം

കിളിമാനൂര്‍:
കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്തും സാക്ഷരതാ മിഷനും ചേര്‍ന്ന് നടപ്പിലാക്കിയ നാലാംതരം അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനവും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ബി. സത്യന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പ്രിന്‍സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം. സുജോയ്, കെ. ജഗദീശ്ചന്ദ്രന്‍ ഉണ്ണിത്താന്‍, എസ്. രാജലക്ഷ്മി അമ്മാള്‍, എ. മുരളീധരന്‍, ഡി. ബാബുനന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram