അയിരൂര്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമംഗലദേവപ്രശ്‌നം

Posted on: 22 Aug 2015വര്‍ക്കല: അയിരൂര്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമംഗലദേവപ്രശ്‌നം 24, 25 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ചെറുമുക്ക്മന നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

പ്രതിഷ്ഠാവാര്‍ഷികം

കാപ്പില്‍:
വലിയവിളാകം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികം 23ന് നടക്കും. രാവിലെ 9ന് കാര്യസിദ്ധിപൂജ, 11ന് കലശാഭിഷേകം, 12ന് അന്നദാനം എന്നിവയുണ്ടാകും.

എച്ച്.ആര്‍.ഡി. സെന്റര്‍ വാര്‍ഷികം

വര്‍ക്കല:
വെണ്‍കുളം 558-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം എച്ച്.ആര്‍.ഡി. സെന്റര്‍വാര്‍ഷികവും പ്രതിഭാസായാഹ്നവും സാംസ്‌കാരികസംഗമവും 23ന് വൈകീട്ട് 5ന് വെണ്‍കുളം എന്‍.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കും. മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ.അമ്പാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറിനെയും സംവിധായകന്‍ ആര്‍.ഗോപിനാഥിനെയും ആദരിക്കും.

കേരള പ്രവാസിസംഘം വാര്‍ഷികം

മണമ്പൂര്‍:
കേരള പ്രവാസിസംഘം നീറുവിള യൂണിറ്റ് വാര്‍ഷികം 23ന് പകല്‍ 3ന് നീറുവിള എസ്.എന്‍.ഡി.പി. ഹാളില്‍ നടക്കും.

വൈദ്യുതി മുടങ്ങും

ആറ്റിങ്ങല്‍:
ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കച്ചേരിനട, മാര്‍ക്കറ്റ്‌റോഡ്, കുഴിമുക്ക്, തോട്ടവാരം, കൊട്ടിയോട്, ഹോമിയോ, ടൗണ്‍ഹാള്‍, പൂവന്‍പാറ, ആലംകോട്, പട്ട്ലൂ പള്ളിമുക്ക് എന്നിവിടങ്ങളില്‍ 22ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഐ. ടി. ഐ. പ്രവേശനം

ആറ്റിങ്ങല്‍:
ഗവ. ഐ.ടി.ഐ. യില്‍ കാര്‍പെന്റര്‍, പ്ലംബര്‍, സര്‍വേയര്‍ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ 25ന് രാവിലെ 11ന് പ്രവേശനം നടത്തും. അപേക്ഷിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

തൊഴില്‍രഹിത വേതനം

ആറ്റിങ്ങല്‍:
അഞ്ചുതെങ്ങ് പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 22, 24 തീയതികളില്‍ വിതരണം ചെയ്യും. നേരിട്ടെത്തി വേതനം കൈപ്പറ്റണം.

കല്ലമ്പലം:
മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം 24, 25, 26 തീയതികളില്‍ വിതരണം ചെയ്യും.

തിരുവനന്തപുരം:
അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 22, 24, 25, 26 തീയതികളില്‍ വിതരണം ചെയ്യും.

മുദാക്കല്‍:
പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 22, 24 തീയതികളില്‍ വിതരണം ചെയ്യും. റോള്‍നമ്പര്‍ 700 മുതല്‍ 1700 വരെ 22 നും 1701 മുതല്‍ 2010 വരെ 24 നുമായിരിക്കും വേതനം നല്‍കുക.

കടയ്ക്കാവൂര്‍:
ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 21ന് 11ന് വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ രേഖകളുമായി നേരിട്ട് ഹാജരാകണം.

മംഗലപുരം:
ഗ്രാമപ്പഞ്ചായത്തില്‍ 21 മുതല്‍ 25 വരെ തൊഴില്‍രഹിത വേതനം വിതരണം ചെയ്യും. രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് വിതരണം.

ഇലകമണ്‍:
ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിതവേതനം 22, 23 തീയതികളില്‍ വിതരണം ചെയ്യും.

ചെമ്മരുതി:
ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിതവേതനം 22, 24, 25 തീയതികളില്‍ വിതരണം ചെയ്യും.

വെട്ടൂര്‍:
ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിതവേതനം 22, 24 തീയതികളില്‍ വിതരണം ചെയ്യും.

പച്ചക്കറിവിത്ത് വിതരണം

ആറ്റിങ്ങല്‍:
കൃഷിഭവനില്‍നിന്ന് പച്ചക്കറിവിത്തും തെങ്ങിനുള്ള സൂക്ഷ്മപോഷകമൂലക കിറ്റും സൗജന്യമായി നല്‍കുന്നു. കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം.

ഓണച്ചന്ത

പള്ളിക്കല്‍:
പഞ്ചായത്തിലെ പകല്‍ക്കുറിയില്‍ 26, 27 തീയതികളില്‍ ഓണച്ചന്ത പ്രവര്‍ത്തിക്കും.

പാസ്‌ക് നാടകോത്സവം

പള്ളിക്കല്‍:
പകല്‍ക്കുറി പാസ്‌ക് ഗ്രന്ഥശാലയുടെ കലാവിഭാഗമായ പാസ്‌ക് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അഖിലകേരള നാടകോത്സവം സംഘടിപ്പിക്കുന്നു. 23 മുതല്‍ 29 വരെ പകല്‍ക്കുറി ഗവ. എല്‍.പി.എസ്സിലാണ് നാടകം. എല്ലാദിവസവും വൈകീട്ട് 6ന് സാംസ്‌കാരിക സമ്മേളനമുണ്ടാകും. രാത്രി 7 മുതലാണ് നാടകം.

നവഗ്രഹദോഷശാന്തിഹോമം

ആറ്റിങ്ങല്‍:
കീഴാറ്റിങ്ങല്‍ തിനവിള രാമരച്ചംവിള ദുര്‍ഗാംബിക ക്ഷേത്രത്തില്‍ 23ന് രാവിലെ നവഗ്രഹദോഷശാന്തിഹോമം നടക്കും.

വിളക്ക് പ്രതിമാസ പരിപാടി

ആറ്റിങ്ങല്‍:
ചിറയിന്‍കീഴിലെ കലാ-സാഹിത്യ-സാംസ്‌കാരികക്കൂട്ടായ്മയായ വിളക്കിന്റെ ആഗസ്ത് മാസത്തെ സമ്മേളനം 23ന് വൈകീട്ട് 5ന് ശാര്‍ക്കര എസ്.സി.വി.ബി. ഹൈസ്‌കൂളില്‍ നടക്കും.

ഓണക്കിറ്റ് വിതരണം

ആറ്റിങ്ങല്‍:
പൊയ്കമുക്ക് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 23ന് രാവിലെ 10ന് ഓണക്കിറ്റ് വിതരണം നടക്കും.

പത്താംതരം തുല്യത കോഴ്‌സ്

ആറ്റിങ്ങല്‍:
കേരള സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 17വയസ്സ് പൂര്‍ത്തിയായവര്‍ക്കും സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ് പരീക്ഷ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.
പിഴയില്ലാതെ 20വരെയും 10രൂപ പിഴയോടെ 25 വരെയും 200 രൂപ പിഴയോടെ 31 വരെയും അപേക്ഷകള്‍ സ്വീകരിക്കും.ഫോണ്‍: 9995432979, 9745536463.

അലിഫ് പ്രശ്‌നോത്തരി

ആറ്റിങ്ങല്‍:
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നടത്തിയ അലിഫ് പ്രശ്‌നോത്തരിയുടെ ജില്ലാതല മത്സരം എ.ഇ.ഒ. കെ.സുജാത ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ബി.പി.ഒ. മുഹമ്മദ് യാസീന്‍ സമ്മാനങ്ങള്‍ നല്‍കി. എം.എ.റഷീദ് മദനി, സലീംമൗലവി, എ.അഹമ്മദലി, എസ്.അജിലാല്‍, കെ.പി.ഉബൈദുപിള്ള എന്നിവര്‍ പങ്കെടുത്തു.

കിടക്കവിരികള്‍ സമ്മാനിച്ചു

ആറ്റിങ്ങല്‍:
ആറ്റിങ്ങല്‍ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.എസ്.ഐ. പാലിയേറ്റീവ് കെയര്‍ സെന്ററിലെ രോഗികള്‍ക്ക് കിടക്കവിരികള്‍ സമ്മാനിച്ചു. നഗരസഭാദ്ധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ എം.പ്രദീപ്, ഫാദര്‍ നോബിള്‍ബ്രൈറ്റ്, കമലാകാരന്‍, കാര്‍മല്‍പീറ്റര്‍, എസ്.ദിലീപ്കുമാര്‍, എന്‍.എസ്.കെ.അജി, രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram