എ.ഐ.വൈ.എഫിന്റെ ദേശാഭിമാന സദസ്സ്

Posted on: 22 Aug 2015പോത്തന്‍കോട് : നിരവധി നേതാക്കളുടെ ത്യാഗത്തിലൂടെ നേടിയെടുത്ത രാജ്യസ്വാതന്ത്ര്യം ലോകത്തെങ്ങുമുള്ള കോര്‍പ്പറേറ്റുകളെ ക്ഷണിച്ചുവരുത്തി മോദിസര്‍ക്കാര്‍ പണയം വയ്ക്കുകയാണെ് സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍ പറഞ്ഞു. എ.ഐ.വൈ.എഫിന്റെ ദേശാഭിമാന സദസ്സ് പോത്തന്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ്. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് സജീഷ് അദ്ധ്യക്ഷനായി.
സി.പി.ഐ. മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരിഫ്, പി.കെ. ശ്യാം, എസ്.ആര്‍. ഉണ്ണികൃഷ്ണന്‍, എം.സി.കെ. നായര്‍, വി.ബി. വിജയകുമാര്‍, അഡ്വ. എസ്.എം. റാസി, നേതാജിപുരം അജിത്ത്, പങ്കജാക്ഷന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram