എല്‍.ഡി.എഫ്. ധര്‍ണ നടത്തി

Posted on: 22 Aug 2015നെയ്യാറ്റിന്‍കര: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. തിരുപുറം പഞ്ചായത്തിന് മുന്നില്‍ നടന്ന ധര്‍ണ എല്‍.ഡി.എഫ്. മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ലാല്‍ അധ്യക്ഷനായി. കെ.ആര്‍.ബിജു, തിരുപുറം മോഹന്‍കുമാര്‍, സലൂജു, വിന്‍സെന്റ്, ചിത്രാംഗന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെങ്കല്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന ധര്‍ണ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരന്‍ അധ്യക്ഷനായി. എന്‍.അയ്യപ്പന്‍ നായര്‍, ബെന്‍സര്‍, അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
അതിയന്നൂര്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന ധര്‍ണ സി.പി.എം. ഏരിയാ സെക്രട്ടറി കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. വി.രാജേന്ദ്രന്‍ അധ്യക്ഷനായി. സോമന്‍, കെ.പി.ശശിധരന്‍ നായര്‍, എ.പി.ശശികുമാര്‍, കെ.ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നെയ്യാറ്റിന്‍കര:
പാറശ്ശാല ഗവ. വനിതാ ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 22ന് രാവിലെ 10ന്.

സെമിനാര്‍ നടത്തി

നെയ്യാറ്റിന്‍കര:
കാഞ്ഞിരംകുളം യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പ് ആധുനിക മനുഷ്യരും പരിസ്ഥിതി പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഫാ. ജയിംസ് വര്‍ഗീസ് ഇല്ലിതറയില്‍ ഉദ്ഘാടനം ചെയ്തു.
ഫാ. ശോഭനദാസ് അധ്യക്ഷനായി. വെള്ളായണി കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫ. അമ്പിളി പോള്‍ വിഷയമവതരിപ്പിച്ചു. ജെ.ആര്‍.സ്റ്റാലിന്‍, പി.എസ്.ബിനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അന്ധവിശ്വാസ ചൂഷണ വിരുദ്ധദിനം

നെയ്യാറ്റിന്‍കര:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നരേന്ദ്ര ധബോല്‍ക്കരുടെ രക്തസാക്ഷി ദിനം അന്ധവിശ്വാസ ചൂഷണ വിരുദ്ധദിനമായി ആചരിച്ചു. യോഗം സി.പി.എം. ഏരിയ സെക്രട്ടറി കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. ഷിബു അരുവിപ്പുറം അധ്യക്ഷനായി. കെ.ആര്‍.രാജന്‍, എല്‍.എസ്. പ്രസാദ്, സി.വി.അജിത്, വിജയദാസ് എന്നിവര്‍ പ്രസംഗിച്ചു.

ഓണാഘോഷം നടത്തി

നെയ്യാറ്റിന്‍കര:
നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം കവി രാജന്‍ വി. പൊഴിയൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എസ്.രാജു അധ്യക്ഷനായി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മേരി സെല്‍വം, രാജേന്ദ്രന്‍ നെല്ലിമൂട് എന്നിവര്‍ പ്രസംഗിച്ചു.

ഓണാഘോഷം

നെയ്യാറ്റിന്‍കര:
പെരുമ്പഴുതൂര്‍ കടമ്പനാംകോണം സ്വദേശ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികവും ഓണാഘോഷവും 28, 29, 30 തീയതികളില്‍ നടക്കും. 28ന് രാവിലെ 7ന് അത്തപ്പൂക്കള പ്രദര്‍ശനം, വൈകീട്ട് 5ന് പുലിക്കളി, ശിങ്കാരിമേളം. 29ന് വൈകീട്ട് 4ന് വാര്‍ഷിക സമ്മേളനം സംവിധായകന്‍ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും.

ഓണക്കിറ്റ് വിതരണം

നെയ്യാറ്റിന്‍കര:
ഐ.എന്‍.ടി.യു.സി. ചെങ്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന തൊഴിലാളികളെ ആദരിച്ചു. ഓണക്കിറ്റ് വിതരണവും നടത്തി. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഉദിയന്‍കുളങ്ങര ബിനു അധ്യക്ഷനായി. എം.ആര്‍.സൈമണ്‍, വട്ടവിള വിജയന്‍, കാരോട് സലിം, നിനോ അലക്‌സ്, പത്താംകല്ല് സുബാഷ്, സോമനാഥന്‍, ചെങ്കല്‍ എച്ച്.എസ്. റെജി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram