എ.ഐ.ഇ.എസ്.എല്ലിന്റെ പരിശീലനത്തിന് തുടക്കമായി

Posted on: 22 Aug 2015തിരുവനന്തപുരം : എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ മെയിന്റനന്‍സ് ട്രെയിനിങ്ങിന് തുടക്കമായി. പാളയം എയര്‍ ഇന്ത്യാ ഓഫീസില്‍ നടന്ന ചടങ്ങ് എ.ഐ.ഇ.എസ്.എല്ലിന്റെ എന്‍ജിനിയറിങ് മേധാവി എച്ച്.ആര്‍. ജഗന്നാഥ് ഉദ്ഘാടനം ചെയ്തു. ഏത് വിഭാഗത്തിലുള്ള വിമാനങ്ങളായാലും അവയുടെ എല്ലാത്തരം അറ്റകുറ്റപ്പണികളും നടത്തുന്നതിനുള്ള പരിശീലനമാണ് നടത്തുക. എയര്‍ ഇന്ത്യയുടെയും എക്‌സ്​പ്രസിന്റെയും മറ്റ് വിമാനക്കമ്പനികളുടെ എന്‍ജിനിയര്‍മാര്‍ക്കും പരിശീലനം നല്‍കും.
ചടങ്ങില്‍ എ.ഐ.ഇ.എസ്.എല്‍. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആഷിഷ്ദാസ് ഗുപ്ത, ജനറല്‍ മാനേജര്‍ എബി കെ. റാവു, എയര്‍ ഇന്ത്യ സ്റ്റേഷന്‍മാനേജര്‍, ഹാങ്ങര്‍ യൂണിറ്റിലെ ബെയ്‌സ് മെയിന്റനന്‍സ് മാനേജര്‍, എയര്‍ ഇന്ത്യ സെയില്‍സ് മാനേജര്‍ രാജശ്രീ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram