തൊഴില്‍രഹിതവേതനം

Posted on: 22 Aug 2015വെള്ളറട: ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തില്‍ തൊഴില്‍രഹിതവേതന വിതരണം 22 വരെ നടക്കും. പുതിയ ഗുണഭോക്താക്കളുടെ തൊഴില്‍രഹിതവേതനം 31ന് നടക്കും. വിവിധ സാമൂഹ്യ, സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

വെള്ളറട:
അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിതവേതനം 24ന് വിതരണം ചെയ്യും.

മാറനല്ലൂര്‍:
മാറനല്ലൂര്‍ പഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം 22, 24 തീയതികളില്‍ വിതരണം ചെയ്യും.

ധനസഹായ വിതരണം

മാറനല്ലൂര്‍:
ജില്ലാപ്പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പലിശരഹിത റിവോള്‍വിങ് ഫണ്ട് മാറനല്ലൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ വിതരണം ചെയ്തു. ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മലയിന്‍കീഴ് വേണുഗോപാല്‍ ഫണ്ട് വിതരണം നിര്‍വഹിച്ചു. ക്ഷീര പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍ അധ്യക്ഷത വഹിച്ചു. പാല്‍ അളവ് അടിസ്ഥാനമാക്കിയുള്ള ഉത്പാദക ഇന്‍സന്റീവും വിതരണം ചെയ്തു. ബ്‌ളോക്ക് അംഗം ശാന്താ പ്രഭാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍, പഞ്ചായത്ത് അംഗം ജയകുമാര്‍, ക്ഷീര മാനേജിങ് ഡയറക്ടര്‍ സോജിന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ആലയപ്രതിഷ്ഠാദിനം

വെള്ളറട:
ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഇരിപ്പുവാലി ദൈവാലയത്തിന്റെ പുനഃപ്രതിഷ്ഠാച്ചടങ്ങുകള്‍ 22ന് തുടങ്ങും. 26ന് സമാപിക്കും. 23ന് ദൈവാലയ പുനഃപ്രതിഷ്ഠ ഡോ. ഡി.സുന്ദര്‍സിങ് ഉദ്ഘാടനം ചെയ്യും. ഡോ. എന്‍.സാംയേശുദാസ് മുഖ്യാതിഥിയാകും. രാത്രി 7ന് സാംസ്‌കാരികസമ്മേളനം എ.ടി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 24ന് തുടങ്ങുന്ന കണ്‍വെന്‍ഷനില്‍ ബ്രദര്‍ ചാണ്ടിപ്പിള്ള ഫിലിപ്പ് സുവിശേഷം പ്രസംഗിക്കും.

ശില്പശാല

ബാലരാമപുരം:
കട്ടച്ചല്‍ക്കുഴി നാളികേര ഗവേഷണകേന്ദ്രം ലോക നാളികേരദിനമായ സപ്തംബര്‍ 2ന് കേരകര്‍ഷകര്‍ക്കായി ഏകദിന ശില്പശാല നടത്തും. 100 പേര്‍ക്കാണ് പ്രവേശനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 26ന് മുമ്പ് അപേക്ഷിക്കണം.

ജനപക്ഷ പദയാത്ര

ബാലരാമപുരം:
കോണ്‍ഗ്രസ് കോവളം മണ്ഡലം നടത്തിയ ജനപക്ഷ പദയാത്ര കെ.പി.സി.സി. സെക്രട്ടറി അഡ്വ. എം.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഡെന്‍സണ്‍ കാസ്‌ട്രോ അധ്യക്ഷനായി. ബ്‌ളോക്ക് പ്രസിഡന്റ് പി.കെ.സാംദേവ്, മുക്കോല ഉണ്ണി, എം.എം.റഷീദ്, മുജീബ്ഖാന്‍, സുധീര്‍ ഖാന്‍, ഓമന, ഗ്ലൂഡിസ്, അലക്‌സ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram