കരുണാകരഗുരു ജീവിതം സന്ദേശമാക്കിയ മഹദ് വ്യക്തി- കെ.സി.ജോസഫ്‌

Posted on: 22 Aug 2015ശാന്തിഗിരിയില്‍ നവപൂജിതം പ്രാര്‍ഥനാനിര്‍ഭരം


പോത്തന്‍കോട്:
ജീവിതം തന്നെ സന്ദേശമാക്കിയ മഹദ് വ്യക്തിത്വമായിരുന്നു കരുണാകരഗുരുവെന്ന് മന്ത്രി കെ.സി.ജോസഫ് അനുസ്മരിച്ചു. ഗുരുവിന്റെ 89-ാം ജന്മദിനത്തോട് അനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന നവപൂജിതം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരഗുരുവിന്റെ സന്ദേശം സാന്നിധ്യമായി അനുഭവിക്കാനുള്ള ഭാഗ്യമാണു ശാന്തിഗിരി പരമ്പരയ്ക്കു ലഭിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്ന കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. പാലോട് രവി എം.എല്‍.എ. അധ്യക്ഷനായി. സമ്മേളനത്തില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. സ്വാമി ചൈതന്യ ജ്ഞാനതപസ്വി സ്വാഗതം പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ 'നവപൂജിതം സുവനീര്‍' കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. സിസ്സില്‍ ഗ്രൂപ്പ് എം.ഡി. സാബുകുമാര്‍ എസ്.ന് നല്‍കി പ്രകാശനം ചെയ്തു. ഔഷധസസ്യങ്ങളെക്കുറിച്ച് ഡോ. എം.മോഹന്‍ദാസ് രചിച്ച 'നിര്‍മലം' എന്ന പുസ്തകം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപനു നല്‍കി പ്രകാശനം ചെയ്തു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ 'ഗുഡ് വില്‍ അംബാസഡര്‍' അവാര്‍ഡ് 1956നു ശേഷം നേടുന്ന ആദ്യ ഇന്ത്യക്കാരനായ ഡോ. പി.രഘുവരനെ ചടങ്ങില്‍ ആദരിച്ചു. മുന്‍ സ്​പീക്കര്‍ എം.വിജയകുമാര്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം സി.ശിവന്‍കുട്ടി, ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം കരമന ജയന്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ആര്‍.വിശ്വംഭരന്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ്, സെന്റര്‍ ഫോര്‍ ബയോ റിസോഴ്‌സസ് ഡയറക്ടര്‍ ഡോ. അനി എസ്.ദാസ്, പുനലൂര്‍ സോമരാജന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യന്‍ റീജണ്‍ പ്രസിഡന്റ് പി.വി.അനോജ് കുമാര്‍, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, വാമനപുരം ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പുരുഷോത്തമന്‍ നായര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എസ്.രാജു, തുടങ്ങിയവര്‍ സംസാരിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിനു ഭക്തര്‍ നവപൂജിതം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ആശ്രമത്തില്‍ രാവിലെ അഞ്ചിന് പ്രത്യേക പൂജ ആരംഭിച്ചു. തുടര്‍ന്ന് ആരാധനയും ധ്വജം ഉയര്‍ത്തലും പുഷ്പസമര്‍പ്പണവും നടന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വൈകീട്ട് ആറിനു നടന്ന ദീപം പ്രദക്ഷിണം കാഴ്ചയുടെ നിറവായി. രാത്രി പത്തിന് വിശ്വസംസ്‌കൃതി കലാരംഗം അവതരിപ്പിച്ച കലാപരിപാടികളും ആശ്രമത്തില്‍ നടന്നു.
സപ്തംബര്‍ 20ന് പൂര്‍ണ കുംഭമേളയോടെ നവപൂജിതം ആഘോഷങ്ങള്‍ക്കു സമാപനമാകും.


39


ശാന്തിഗിരി ആശ്രമത്തില്‍ നടന്ന നവപൂജിതം സമ്മേളനം സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Thiruvananthapuram