നെയ്യാര്‍മേള തുടങ്ങി

Posted on: 22 Aug 2015



നെയ്യാറ്റിന്‍കര: കേരള വ്യാപാരി-വ്യവസായി സമിതിയുടെ നെയ്യാര്‍ മേളയ്ക്ക് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ മൈതാനിയില്‍ തുടക്കമായി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് മേള തുടങ്ങിയത്.
നഗരസഭ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍ അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ആന്‍സലന്‍, കൗണ്‍സിലര്‍ എം. ഷാനവാസ്, എം. സുരേഷ്‌കുമാര്‍, പി.കെ. രാജ്‌മോഹന്‍, എസ്.ആര്‍. തങ്കരാജ്, എന്‍.പി. ഹരി, എം. ബാബുജാന്‍, പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.
മേള സപ്തംബര്‍ 6ന് സമാപിക്കും.

More Citizen News - Thiruvananthapuram