എസ്.വി. വേണുഗോപന്‍ നായരെ ആദരിച്ചു

Posted on: 22 Aug 2015നെയ്യാറ്റിന്‍കര: ആര്‍.സെല്‍വരാജ് എം.എല്‍.എ.യും നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഭാസംഗമത്തിന്റെ ഭാഗമായി ചെറുകഥാകൃത്ത് എസ്.വി.വേണുഗോപന്‍ നായരെ ആദരിച്ചു. സമ്മേളനം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ചെറുകഥാമേഖലയിലെ വേറിട്ട രചനാശൈലിയാണ് എസ്.വി. വേണുഗോപന്‍ നായരുടേതെന്ന് കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. നാട്ടുകാഴ്ചകളെ രചനകളിലൂടെ ഓര്‍മപ്പെടുത്തിയ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന സാഹിത്യരംഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നും എം.എല്‍.എ. പറഞ്ഞു.
ആര്‍.സെല്‍വരാജ് എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.സൈമണ്‍, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സണ്‍, സഹകരണ ഓംബുഡ്‌സ്മാന്‍ മോഹന്‍ദാസ്, ജി.സോമശേഖരന്‍ നായര്‍, എസ്.പി.സജിന്‍ലാല്‍, കെ.ആന്‍സലന്‍, വിനോദ്‌സെന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram