കരുത്തലയ്ക്കല്‍ റോഡ് നിര്‍മാണം തുടങ്ങി

Posted on: 22 Aug 2015ആറ്റിങ്ങല്‍: നഗരസഭയിലെ അഞ്ചാം വാര്‍ഡിലുള്‍പ്പെടുന്ന തുമ്പിക്കോട്ടുകോണം അങ്കണവാടി- കരുത്തലയ്ക്കല്‍ റോഡിന്റെ നിര്‍മാണം ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. ഫണ്ടില്‍ നിന്നുള്ള 27.60 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മിക്കുന്നത്. നഗരസഭാധ്യക്ഷ എസ്.കുമാരി ആധ്യക്ഷ്യം വഹിച്ചു. ഉപാധ്യക്ഷന്‍ എം.പ്രദീപ്, വി.മുരളീധരന്‍, രാജഗോപാലന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram