രാജീവ് ഗാന്ധിക്ക് സ്മരണാഞ്ജലിയായി മരം നടുന്നു

Posted on: 22 Aug 2015വര്‍ക്കല: രാജീവ്ഗാന്ധിയുടെ 71-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് യൂത്ത്‌കോണ്‍ഗ്രസ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനിടെ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ 5,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നു. രാജീവ്ജി എന്റെ മരം പദ്ധതിയുടെ ഉദ്ഘാടനം വര്‍ക്കല ഗവ.പ്രകൃതിചികിത്സാകേന്ദ്രത്തില്‍ നടന്നു. വൃക്ഷത്തൈ നട്ട് സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ ലോക്‌സഭാമണ്ഡലം പ്രസിഡന്റ് കെ.ഷിബു ആധ്യക്ഷ്യം വഹിച്ചു. വി.ജോയ്, സജി വേളിക്കാട്, രതീഷ് മാവിന്‍മൂട്, എ.എം.ഇക്ബാല്‍, ബി.ബദര്‍ഷ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram