രാമച്ച സുഗന്ധത്തില്‍ പീച്ചിയോട് കുളം

Posted on: 22 Aug 2015വെള്ളറട: വിദ്യാര്‍ഥികളുടെ ശ്രമഫലമായി കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ ചെറിയകൊല്ല വാര്‍ഡിലുളള പീച്ചിയോട് കുളത്തിന് ഇനിമുതല്‍ രാമച്ചത്തിന്റെ ഗന്ധമുണ്ടാകും. വൃത്തിഹീനമായി കിടന്ന കുളം ശുചീകരിച്ചശേഷം ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് എച്ച്. എസ്സ്.എസ്സിലെ എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തകര്‍ രാമച്ചം തൈകള്‍ െവച്ചുപിടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം. യേശുദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ജെ.ബിജുകുമാര്‍, സജുമോന്‍, ആന്റെന്‍, വിജിത എന്നിവര്‍ നേതൃത്വം നല്‍കി.
മുമ്പ് ഈ കുളത്തിലെ ചോര്‍ച്ച പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ ഇതിന്റെ വശങ്ങള്‍ മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഈ കുളം നീന്തല്‍ പരീശീലനകേന്ദ്രമാക്കാനുള്ള നടപടി ആരംഭിച്ചതായി വാര്‍ഡ് അംഗം റെജി അറിയിച്ചു.

More Citizen News - Thiruvananthapuram