ബി.ജെ.പി. പരിവര്‍ത്തന യാത്ര നടത്തി

Posted on: 22 Aug 2015നെയ്യാറ്റിന്‍കര: ബി.ജെ.പി. കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി പരിവര്‍ത്തനയാത്ര നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. അജിത്കുമാര്‍ ക്യാപ്റ്റനായ യാത്ര ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.
വണ്ടിത്തടം ജങ്ഷനില്‍ നിന്നാരംഭിച്ച യാത്ര നെടിയാങ്കോട് സമാപിച്ചു. സമാപനസമ്മേളനം ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം പാറശ്ശാല ബാലചന്ദ്രന്‍, നേതാക്കളായ വെങ്ങാനൂര്‍ സതീഷ്, മഞ്ചവിളാകം കാര്‍ത്തികേയന്‍, ബിജു ബി. നായര്‍, കള്ളിക്കാട് രാധാകൃഷ്ണന്‍, നെടിയാങ്കോട് അജേഷ്, മഞ്ചവിളാകം പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram