എല്ലാം വിഷമയമാകരുത്: സുഗതകുമാരി

Posted on: 22 Aug 2015തിരുവനന്തപുരം: എല്ലാം വിഷമയമാകുമ്പോള്‍ അന്തരീക്ഷമെങ്കിലും വിഷരഹിതമാകണമെന്ന് സുഗതകുമാരി പറഞ്ഞു. നന്ദാവനം ബോധേശ്വരന്‍ റോഡില്‍ ജനവാസമേഖലയില്‍ സ്വകാര്യകെട്ടിടത്തിന് മുകളില്‍ മൊബൈല്‍ ടവര്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നന്ദാവനം റസിഡന്റ്‌സ് അസോസിയേഷനും ഫ്രാറ്റും കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മഹാരോഗങ്ങള്‍ പടരുന്ന കാലമാണ്. നാട്ടില്‍ വരുംതലമുറയ്ക്ക് ജീവിക്കണം. പണത്തിന് മുന്നില്‍ ജീവന്‍ പണയം െവയ്ക്കരുതെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു. നന്ദാവനത്തുനിന്നും പ്രതിഷേധക്കാര്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ. അനില്‍ജോയ് അധ്യക്ഷനായി. ഫ്രാറ്റ് ഭാരവാഹികളായ പട്ടം ശശിധരന്‍നായര്‍, ടി.കെ. ഭാസ്‌ക്കരപണിക്കര്‍, എം.എസ്. വേണുഗോപാല്‍, മരുതംകുഴി സതീഷ്‌കുമാര്‍, വി.ആര്‍. ജനാര്‍ദ്ദനന്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍. രാജന്‍, ഡോ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram