അഗതികള്‍ക്കൊപ്പം സീഡ് പ്രവര്‍ത്തകരുടെ ഓണാഘോഷം

Posted on: 22 Aug 2015പുല്ലുവിള: ലിയോ തര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലൂബ് അംഗങ്ങള്‍ അഗതികള്‍ക്ക് വസ്ത്രം ദാനം ചെയ്തും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അന്നദാനം നടത്തിയും ഓണം ആഘോഷിച്ചു. അസംബ്ലൂയില്‍ ഹെഡ്മിസ്ട്രസ് ഉഷാലൂയിസിന് കുട്ടികള്‍ അഗതികള്‍ക്കുള്ള വസ്ത്രം കൈമാറി. കരുംകുളം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 25 പേര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്‍ബീന റോബിന്‍സന്റെയും വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ വസ്ത്രം വിതരണം ചെയ്തു. മദര്‍തെരേസ ഡേ കെയര്‍ സെന്ററിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഓണസദ്യയും നല്‍കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജനി എം.ഇസഡ്., ഫ്‌ളോബി ജറോം എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram