ടൈറ്റാനിയം വികസനം നടപടിയെടുക്കും -മന്ത്രി കുഞ്ഞാലിക്കുട്ടി

Posted on: 22 Aug 2015തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയുടെ വികസനത്തിന് ഗവണ്‍മെന്റ് നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ട്രേഡ് യൂണിയനുകളുടെ സംയുക്തയോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശമ്പള വര്‍ധനവിന്റെ ഭാഗമായി ഇടക്കാലാശ്വാസം അനുവദിക്കുന്ന കാര്യവും പരിഗണിക്കും.
ടൈറ്റാനിയം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു.) 27-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള അബ്ബാസ് സേട്ട് സ്മാരക കാന്‍സര്‍ സഹായം വിതരണം ചെയ്യുകയായിരുന്നു വ്യവസായ മന്ത്രി. മന്ത്രി മഞ്ഞളാംകുഴി അലി വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി മജീദ് കെ.പി.എ. മുഖ്യാതിഥി ആയിരുന്നു. യൂണിയന്‍ പ്രസിഡന്റ് ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായിരുന്നു. ഡോ. നിക്കോളാസ്, കമ്പനി എം.ഡി., മധുസൂദനന്‍, ബീമാപള്ളി റഷീദ്, പ്രൊഫ. തോന്നക്കല്‍ ജമാല്‍, മണ്‍വിള സൈനുദീന്‍, വര്‍ക്കിങ് പ്രസി. ജി. മാഹിന്‍ അബൂബക്കര്‍, ഐ.എന്‍.ടി.യു.സി. സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജന. സെക്രട്ടറി പ്രസന്നകുമാര്‍ സ്വാഗതവും, കണ്‍വീനര്‍ സലാഹുദീന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഉബൈദുള്ള എം.എല്‍.എ. (പ്രസിഡന്റ്), ജി.മാഹിന്‍ അബൂബക്കര്‍ (വര്‍ക്കിങ് പ്രസിഡന്റ്), പ്രസന്നകുമാര്‍ (ജന. സെക്രട്ടറി), സുജന്‍ സേവ്യര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram