ഹൈടെക്ക് അങ്കണവാടി മാതൃകാപരം-സ്​പീക്കര്‍

Posted on: 22 Aug 2015മലയിന്‍കീഴ്: ആധുനിക സൗകര്യങ്ങളോടെ മലയിന്‍കീഴ് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച ഹൈടെക്ക് അങ്കണവാടി മാതൃകാപരമെന്ന് സ്​പീക്കര്‍ എന്‍.ശക്തന്‍ അഭിപ്രായപ്പെട്ടു. വിവര സാങ്കേതികവിദ്യയുടെ ഫലങ്ങള്‍ ചെറുപ്രായത്തില്‍ കൈവരിക്കാനാകുന്നതും അതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതും അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാലോട്ടുവിളയില്‍ അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്​പീക്കര്‍. പഞ്ചായത്ത് പ്രസിഡന്റ് എല്‍.അനിത അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മലയിന്‍കീഴ് വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ബീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍നായര്‍, ബ്‌ളോക്ക് സെക്രട്ടറി ബി.കൃഷ്ണന്‍കുട്ടിനായര്‍, വാര്‍ഡ് അംഗം ഒ.ജി.ബിന്ദു എന്നിവര്‍ സംസാരിച്ചു. ഇരട്ടക്കലുങ്ക്-കോട്ടറക്കുഴി റോഡിന്റെയും മാമ്പഴച്ചിറ റോഡിന്റെയും കരിപ്പൂര്‍-വെള്ളൂര്‍ക്കോണം റോഡിന്റെയും ഉദ്ഘാടനം ചടങ്ങില്‍ സ്​പീക്കര്‍ നിര്‍വഹിച്ചു. അങ്കണവാടിക്ക് സ്ഥലം സംഭാവന ചെയ്ത കുടുംബാംഗത്തെയും യോഗത്തില്‍ ആദരിച്ചു.

More Citizen News - Thiruvananthapuram