പെന്‍ഷനേഴ്‌സ് അസോ. സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: 22 Aug 2015



തിരുവനന്തപുരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ 31-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗം ഡി.സി.സി. പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ളയും സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കെ. മുരളീധരന്‍ എം.എല്‍.എ.യും നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കരുണാകരന്‍പിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി.ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ ഡി.അരവിന്ദാക്ഷന്‍, ബി.സി.ഉണ്ണിത്താന്‍, കെ.വിക്രമന്‍ നായര്‍, ആര്‍.രാജന്‍ കുരുക്കള്‍, നദീറ സുരേഷ്, വി.മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: അഡ്വ. കരകുളം കൃഷ്ണപിള്ള (ചെയര്‍മാന്‍), ആര്‍.രാജന്‍ കുരുക്കള്‍ (ജനറല്‍ കണ്‍വീനര്‍), വി.മധുസൂദനന്‍ (കണ്‍വീനര്‍), വി.ശ്രീകുമാര്‍ (ജോ.കണ്‍വീനര്‍).

More Citizen News - Thiruvananthapuram