നിര്‍മാണ തൊഴിലാളികള്‍ സത്യാഗ്രഹം നടത്തി

Posted on: 22 Aug 2015തിരുവനന്തപുരം: നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വര്‍ധിപ്പിച്ച ധനസഹായത്തിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും നിര്‍മാണ തൊഴിലാളികള്‍ക്ക് ബോണസ് സംഭരിച്ച് വിതരണം ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി. നേതൃത്വത്തിലുള്ള കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരം പേരുടെ സത്യാഗ്രഹം സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി എം. സുജനപ്രിയന്‍, ദേശീയ പ്രസിഡന്റ് വിജയന്‍ കുനിശ്ശേരി, സി.പി. മുരളി, ടി.എന്‍. ദാസ്, സി. സുന്ദരന്‍, കെ.പി. ശങ്കരദാസ്, പട്ടം ശശിധരന്‍, പേട്ട രവീന്ദ്രന്‍, ഡി. അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram