എ.ഐ.വൈ.എഫ്. പി.എസ്.സി. ഓഫീസ് മാര്‍ച്ച് നടത്തി

Posted on: 22 Aug 2015തിരുവനന്തപുരം: പി.എസ്.സിയുടെ യുവജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് എ.െഎ.വൈ.എഫ്. നേതൃത്വത്തില്‍ പി.എസ്.സി. ഓഫീസ് മാര്‍ച്ച് നടത്തി.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫീസ് ഏര്‍പ്പെടുത്താനും നിയമനം ലഭിച്ചവരുടെ സര്‍വീസ് പരിശോധനയ്ക്ക് 1000 രൂപ ഫീസ് ഏര്‍പ്പെടുത്താനുമുള്ള നീക്കം ഉപേക്ഷിക്കുക, വിവിധ വകുപ്പുകളിലേക്കുള്ള നിയമന നടപടികള്‍ നിര്‍ത്തിവെയ്ക്കാനുള്ള പി.എസ്.സിയുടെ തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എ.ഐ.വൈ.എഫ്. മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.സി.ക്ക് എതിരായി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ ഭാരം യുവജനങ്ങളുടെമേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെ.രാജന്‍ പറഞ്ഞു.
എ.ഐ.വൈ.എഫ്. ജില്ലാസെക്രട്ടറി അരുണ്‍ കെ.എസ്., പ്രസിഡന്റ് എ.എസ്.ആനന്ദകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം എ.സാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ. സാം, ആര്‍.എസ്.ജയന്‍, അഭിലാഷ്, ആദര്‍ശ് കൃഷ്ണ ജി.എന്‍., അല്‍ജിഹാര്‍, വെള്ളാര്‍ സാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram