ഓപ്പറേഷന്‍ അനന്ത: നിര്‍മാണ പുരോഗതി വിലയിരുത്തി

Posted on: 22 Aug 2015തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നേരിട്ടെത്തി വിലയിരുത്തി. വെള്ളിയാഴ്ച രാവിലെയാണ് ചീഫ് സെക്രട്ടറി അനന്തയുടെ പുരോഗതി വിലയിരുത്താന്‍ എത്തിയത്. തമ്പാനൂര്‍ മോസ്‌ക് ലെയ്‌നിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. ശ്രീകുമാര്‍ തിയേറ്ററിന് മുന്നിലെ ഓട നിര്‍മാണവും വിലയിരുത്തി. ഇവിടെ ഓടനിര്‍മാണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. പഴവങ്ങാടി ഗണപതികോവില്‍, കൊത്തളം റോഡ്, റൂബിനഗര്‍, കിള്ളിപ്പാലം ബൈപ്പാസിലെ കള്‍വര്‍ട്ട് നിര്‍മാണം എന്നിവയും ചീഫ് സെക്രട്ടറി പരിശോധിച്ചു. റൂബി നഗറില്‍ മാത്രമാണ് നിര്‍മാണ ജോലികള്‍ ആരംഭിക്കാനുള്ളത്. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരും ചീഫ് സെക്രട്ടറിക്ക് ഒപ്പമുണ്ടായിരുന്നു.

More Citizen News - Thiruvananthapuram