മാതൃഭൂമി ഗൃഹലക്ഷ്മിവേദി ഓണാഘോഷം നടത്തി

Posted on: 22 Aug 2015തിരുവനന്തപുരം: മാതൃഭൂമി ഗൃഹലക്ഷ്മിവേദി ഓണാഘോഷം സംഘടിപ്പിച്ചു. ഡി.ഐ.ജി പി.വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പോലീസിന്റെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന അശാന്തിയിലേക്കുള്ള പോക്കിന്റെ സൂചനയാണെന്ന് പി.വിജയന്‍ പറഞ്ഞു. അശാന്തിയെ ശാന്തിയിലേക്ക് കൊണ്ടുവരുന്നതിനാണ് പോലീസ്. ഓണം ലഹരിയായി മാറാതെ നന്മയ്ക്കായുള്ളതാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല കാലത്തെ കുറിച്ചുള്ള ഓര്‍മയാണ് ഓണം. നല്ല മനസ്സുള്ളവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തില്‍ നല്ല പ്രവൃത്തികളുണ്ടാകുമെന്നും പി.വിജയന്‍ പറഞ്ഞു.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കലാസംവിധായകന്‍ നേമം പുഷ്പരാജ് സമ്മാനവിതരണം നടത്തി. വഞ്ചിയൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു, ബ്യൂറോ ചീഫ് ജി.ശേഖരന്‍നായര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രഭാദേവി, അജന്‍ ശാസ്തമംഗലം, സ്‌കൂള്‍ വികസനസമിതി അംഗം മുരളീധരന്‍നായര്‍, രാജന്‍ അമ്പൂരി, ഗൃഹലക്ഷ്മിവേദി സംസ്ഥാന സമിതിയംഗം സുധ, ജില്ലാ പ്രസിഡന്റ് എം.പി.പ്രസന്നകുമാരി, ജനറല്‍സെക്രട്ടറി പി.രോഹിണി എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു. ടെര്‍മോ പെന്‍പോള്‍, എച്ച്.എല്‍.എല്‍. എന്നിവയുടെ സഹകരണത്തോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. തുടര്‍ന്ന് ഓണസദ്യയും നടന്നു.

More Citizen News - Thiruvananthapuram