പി.എസ്.സി. നിയമനം: ഡി.വൈ.എഫ്. ഐ. മാര്‍ച്ച് നടത്തി

Posted on: 22 Aug 2015തിരുവനന്തപുരം: പി.എസ്.സിയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ ആവശ്യപ്പെട്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും ഡി.വൈ.എഫ്.ഐ. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഓള്‍ കേരള റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനിലെ അംഗങ്ങള്‍ ധര്‍ണയില്‍ പങ്കെടുത്തു.
സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് പി.ബിജു അധ്യക്ഷനായി. സംസ്ഥാന ഖജാന്‍ജി കെ.എസ്.സുനില്‍കുമാര്‍, ജില്ലാ സെക്രട്ടറി അഡ്വ. ഐ.സാജു, ഐ.പി.ബിനു, എ.എ.റഹീം, പി.വിനീത്, ആര്‍.എസ്. കിരണ്‍ദേവ്, റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ജി.അനില്‍കുമാര്‍, പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram