ഓഫറുകള്‍ എവിടെയെന്നറിയാന്‍ ആപ്പും പോര്‍ട്ടലും

Posted on: 22 Aug 2015തിരുവനന്തപുരം: നഗരത്തിലെ വ്യാപാരശാലകളില്‍ ഏറ്റവും വിലക്കുറവ് എവിടെ എന്ന് പരിശോധിച്ച് ഷോപ്പിങ്ങിന് ഇടമൊരുക്കുന്ന 'ഓ മൈ ഓഫേഴ്‌സ്' എന്ന വെബ് പോര്‍ട്ടലിനും മോബീല്‍ ആപ്പിനും തുടക്കമായി. മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. വിലക്കുറവ് എവിടെയാണെന്ന് അന്വേഷിച്ചുനടക്കാതെ കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ സഹായത്തോടെ അതു മനസ്സിലാക്കാന്‍ കഴിയുക എന്നത് പുതിയ കാലത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
നടി നമിതാ പ്രമോദ് മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവര്‍ത്തകയായ ആര്‍.പാര്‍വതി ദേവി അധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ., കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ജയിംസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍നായര്‍, വ്യാപാരി-വ്യവസായി ഏകോപനസമിതി ജില്ലാസെക്രട്ടറി വൈ.വിജയന്‍, ഓ മൈ ഓഫേഴ്‌സ് സി.ഇ.ഒ.ടി.വി. അരുണ്‍കുമാര്‍, എം.ആര്‍.ശ്രീരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യം തിരുവനന്തപുരം നഗരത്തിലെ വ്യാപാരശാലകളെയാണ് ഇതില്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

More Citizen News - Thiruvananthapuram