പോലീസ് കുടുംബാംഗങ്ങളുടെ ഓണം നാളെ

Posted on: 22 Aug 2015തിരുവനന്തപുരം: നഗരത്തിലെ പോലീസുദ്യോഗസ്ഥര്‍ ഞായറാഴ്ച ഓണാഘോഷം സംഘടിപ്പിക്കുന്നു. പാളയം പോലീസ് ക്വാര്‍ട്ടേഴ്‌സ് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഓണം ഫെസ്റ്റ് 2015 സംഘടിപ്പിച്ചത്. 22ന് കലാകായിക മത്സരങ്ങളും 23ന് അത്തപ്പൂക്കളമൊരുക്കല്‍, പുലിക്കളി, ചെണ്ടമേളം, ഓണസദ്യ, സാംസ്‌കാരിക സമ്മേളനം, കലാസന്ധ്യ, നാടകം എന്നിവയും ഒരുക്കിയിട്ടുണ്ട്. 23ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, നടനും സംവിധായകനുമായ മധുപാല്‍, സിനി-സീരിയല്‍ താരങ്ങളായ മനുവര്‍മ, സോനു സതീഷ്, അനഘ, സൈക്കോളജിസ്റ്റ് ഡോ. ജോര്‍ജ് കൊട്ടാരത്തില്‍, പോലീസ് സംഘടന ഭാരവാഹികളായ കെ.മണികണ്ഠന്‍ നായര്‍, ജി.ആര്‍.അജിത് എന്നിവര്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram