ജൈവപച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണം -ഭക്ഷ്യമന്ത്രി

Posted on: 22 Aug 2015തിരുവനന്തപുരം: ജൈവപച്ചക്കറി കൃഷി വ്യാപകമാക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയും അതിലൂടെ കേരളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യണമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഉപഭോക്തൃ സംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിലെ സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ഉപേഭാക്തൃ സംഗമം 2015 ഉദ്ഘാടനം ചെയ്തു.
അന്തര്‍ദേശീയ ഉപഭോക്തൃകാര്യ വിദഗ്ധന്‍ ബിജോണ്‍ കുമാര്‍ മിശ്ര, ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ടി.വി. അനുപമ, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബെംഗളൂരു ഗ്രാഹക ശക്തി മാനേജിങ് ട്രസ്റ്റി വി.കെ. സോമശേഖരന്‍, ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.ഗോപകുമാര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സി.വി. ബാബു, മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. കെ.എസ്. പ്രീജ. ഡി.എഫ്.ആര്‍.ഡി ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി, ഐ.ഒ.ബി. ഡി.ജി.എം. വി. ഗോപാലകൃഷ്ണന്‍. കണ്‍സോര്‍ഷ്യം ഓഫ് സൗത്ത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍സ് വൈസ് പ്രസിഡന്റ് എസ്. ചക്രപാണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാെസ്സടുത്തു.

More Citizen News - Thiruvananthapuram