ജൈവപച്ചക്കറി കൃഷിക്ക് മാതൃകയായി നിയമസഭാ വളപ്പില്‍ വിളവെടുപ്പ്‌

Posted on: 22 Aug 2015തിരുവനന്തപുരം: ജൈവപച്ചക്കറി കൃഷി വ്യാപകമാക്കാന്‍ കേരള നിയമസഭയിലെ പച്ചക്കറി കൃഷി മാതൃകയാവുന്നു. നിയമസഭാ വളപ്പില്‍ പച്ചക്കറിയുടെ വിളവെടുപ്പ് സ്​പീക്കര്‍ എന്‍.ശക്തന്‍ നിര്‍വഹിച്ചു. നിയമസഭാ ജീവനക്കാരും കോട്ടണ്‍ഹില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളും സാക്ഷ്യം വഹിച്ചു. നിയമസഭയുടെ പിന്‍ഭാഗത്ത് തരിശായി കിടന്ന സ്ഥലത്ത് പടവലം, വെണ്ടക്ക, തക്കാളി, ചീര, മുളക് തുടങ്ങിയവ കൃഷി ചെയ്തു.
മാരകമായ കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്ന മലയാളികള്‍ സ്വന്തം ആവശ്യത്തിനുള്ളവ ഉത്പാദിപ്പിക്കാന്‍ മനസ്സുള്ളവരായി മാറണമെന്ന് സ്​പീക്കര്‍ പറഞ്ഞു. നിയമസഭാ ജീവനക്കാരായ 340 പേരെ അംഗങ്ങളാക്കിയാണ് ഹരിത ക്ലബ്ബ് രൂപവത്കരിച്ചത്. സെക്രട്ടറി പി.ഡി.ശാര്‍ങ്ധരനും വിളവെടുപ്പില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram