ഓണക്കാലത്ത് പോലീസിന്റെ വന്‍സുരക്ഷ

Posted on: 22 Aug 2015തിരുവനന്തപുരം: ഓണക്കാലത്ത് നഗരത്തില്‍ വന്‍സുരക്ഷയൊരുക്കി പോലീസ്. നഗരവീഥിയിലെ തിരക്ക് ഒഴിവാക്കാനായി അതത് സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കും. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം ഉണ്ടാക്കുന്ന കൈയ്യേറ്റങ്ങള്‍ ഒഴിവാക്കും. ഇതിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് അറിയിച്ചു. നടപ്പാതകളും റോഡുകളും കൈയ്യേറി തടസ്സമുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് നടപടി ശക്തമാക്കുന്നത്.
പൂട്ടിയിട്ടിരിക്കുന്ന വീടുകള്‍ നിരീക്ഷിക്കാന്‍പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണക്കാലം ലക്ഷ്യമാക്കി നടത്തുന്ന കഞ്ചാവ് വില്പന, വ്യാജമദ്യവില്പന, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, എന്നിവ കര്‍ശനമായി തടയും. സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളോ, സംശയാസ്​പദമായി കാണുന്നവര്‍, വാഹനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ സിറ്റിപോലീസ് കണ്‍ട്രോള്‍ റൂമിലോ, 100,0471-2331843, 0471-2329107 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കാം. കമ്മീഷണര്‍ എച്ച്.വെങ്കിടേഷ്, ഡി.സി.പി. കെ.സഞ്ജയ് കുമാര്‍, ഭരണവിഭാഗം ഡി.സി. പി. കെ.എസ്.വിമല്‍ എന്നിരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

More Citizen News - Thiruvananthapuram