നിര്‍ദ്ധന കുടുംബത്തിന് വീട് നല്‍കി ഭവനഹസ്തം പദ്ധതി മാതൃകയായി

Posted on: 22 Aug 2015മലയിന്‍കീഴ്: ഇടിഞ്ഞുവീഴാറായ വീട്ടില്‍ നിന്ന് വസന്തകുമാരിക്കും മകനും മോചനമായി. സ്വാതന്ത്ര്യദിനത്തില്‍ അവര്‍ക്കായി ഉറപ്പുള്ള മനോഹരമായ വീട് നിര്‍മിച്ച് നല്‍കിയത് അവരുടെ വീട് ഉള്‍പ്പെട്ട മലയിന്‍കീഴ് ശ്രീകൃഷ്ണപുരം റസിഡന്റ്‌സ് അസ്സോസിയേഷനാണ്.
മലയിന്‍കീഴ് ക്ഷേത്രത്തിനടുത്ത് പൂമാല കെട്ടി ഉപജിവനം നടത്തുകയാണ് വസന്തകുമാരിയും(50) മകന്‍ നന്ദകുമാറും. അസ്സോസിയേഷന്‍ നടപ്പാക്കുന്ന ഭവനഹസ്തം പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചത്. മൂന്ന് ലക്ഷം രുപയാണ് നിര്‍മാണ െചലവ്. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് നിര്‍മിച്ച വീടിന് രാമനാഥം എന്നാണ് പേര്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ രാമനാഥപുരത്തോട് സാമ്യമുള്ള പേര് നല്‍കിയതെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വീടിന്റെ നിര്‍മാണത്തിന് അസ്സോസിയേഷനോടൊപ്പം പുഷ്പ ബ്രാഹ്മണ സേവാസംഘവും സഹകരിച്ചിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം സംഘടിപ്പിച്ച എ.പി.ജെ.അബ്ദുല്‍ കലാം അനുസ്മരണത്തില്‍ സ്​പീക്കര്‍ എന്‍.ശക്തന്‍ വീടിന്റെ താക്കോല്‍ വസന്തകുമാരിക്ക് കൈമാറി.
ഡോ.എ.സമ്പത്ത് എം.പി.അനുസ്മരണ പ്രഭാഷണം നടത്തി. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മലയിന്‍കീഴ് വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് എല്‍.അനിത, എന്‍.എം.നായര്‍, എസ്.ചന്ദ്രന്‍നായര്‍, ജി.രാമചന്ദ്രന്‍നായര്‍, കെ.സുനില്‍കുമാര്‍, ഒ.ജി.ബിന്ദു, എസ്.പദ്മകുമാര്‍, വി.പരമേശ്വരന്‍ ഉണ്ണി, എ.സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram