ഇവിടെയുറങ്ങുന്നു സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വല സ്മൃതികള്‍

Posted on: 22 Aug 2015


സുനില്‍ കൊടുവഴന്നൂര്‍കടന്ന് പോയത് 69- ാം സ്വാതന്ത്ര്യദിനമായിരുന്നു. ആഘോഷത്തിന്റെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല നമുക്കിടയില്‍. ഇനിയുള്ള യാത്ര ഒരു മഹാപ്രയാണത്തിന്റെ ആദ്യ കാല്‍െവയ്പ് സംഭവിച്ച ഭൂമിയിലേക്കാണ് എന്നോര്‍ത്തപ്പോള്‍ പാദങ്ങള്‍ അറിയാതെ കുതിച്ചു.
കായിക്കരയില്‍ നിന്ന് അഞ്ചുതെങ്ങിലേക്ക് നടക്കുമ്പോള്‍ കടലിരമ്പുന്നുണ്ട് മുന്നില്‍. കേള്‍ക്കുന്ന മുഴക്കങ്ങള്‍ കാലങ്ങള്‍ക്കപ്പുറത്ത് നിന്നാണ്. ഇന്ത്യയില്‍ ആദ്യമായി സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പെരുംതിര ഉയര്‍ന്നത് ഇവിടെനിന്നായിരുന്നു. ഭാരതം സ്വാതന്ത്ര്യസമരമെന്തെന്ന് അറിയുന്നതിന് മുമ്പ് 1721 ബ്രിട്ട'ീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച ചുണക്കുട്ടന്മാര്‍ ഈ മണ്ണിന്റെ മക്കളായിരുന്നു. ചരിത്രം േരഖപ്പെടുത്താത്ത അജ്ഞാതരായവര്‍. കറുത്ത കല്ലുകളില്‍ കാലത്തെ കുറിച്ചിട്ട് അഞ്ചുതെങ്ങ് കോട്ട നിവര്‍ന്ന് നില്‍ക്കുന്നു.
കോട്ടയുടെ ചുറ്റും കുടിലുകളില്‍ കഴിയുന്ന മീന്‍പിടുത്തക്കാര്‍. കടലാണ് ഇവര്‍ക്ക് ജീവനും ജീവിതവും. ഒരു തിര ആഞ്ഞ് വീശിയാല്‍, കാറ്റൊന്ന് കണ്ണുരുട്ടിയാല്‍ വീണുപോകാവുന്ന സ്വപ്‌നങ്ങളുമായി കഴിയുന്നവര്‍.
വ്യാപാരത്തിനായാണ് ബ്രിട്ട'ീഷുകാര്‍ അഞ്ചുതെങ്ങിലെത്തി കോട്ടകെട്ട'ിയത്. ആറ്റിങ്ങല്‍ റാണിയുടെ അനുമതിയോടെ 1695-ല്‍ കോട്ട നിര്‍മാണം തുടങ്ങി. പതിയെ ഇംഗ്ലീഷുകാര്‍ വ്യാപാര, ദേശ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ സംഘടിച്ച് കലാപം സൃഷ്ടിച്ചു. ബ്രിട്ട'ീഷുകാരെ അവര്‍ കൊന്നൊടുക്കി. അഞ്ചുതെങ്ങിന്റെ മാറില്‍ നിന്ന് തുടങ്ങിയ ഈ പോരാട്ടം പില്‍ക്കാലത്ത് ആറ്റിങ്ങല്‍ കലാപമെന്ന് അറിയപ്പെട്ടു. കോട്ടയ്ക്ക് മുകളില്‍ നിന്നാല്‍ കടല്‍ കാണാം. പിന്നെ വധ ശിക്ഷ നടപ്പാക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കഴുമരം കാണാം. അഞ്ചുതെങ്ങിന്റെ മറ്റൊരു കാഴ്ചയാണ് നെടുനീളത്തില്‍ നില്‍ക്കുന്ന ലൈറ്റ് ഹൗസ്. സ്വാതന്ത്ര്യ സ്മൃതികള്‍ പൂക്കുമ്പോഴൊക്കെയും ഒരു പനിനീര്‍ചെടിയുടെ സുഗന്ധം പരത്തി അകാലത്തില്‍ പൊലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ഈ നാടിന്റെ അയല്‍വക്കത്തുറങ്ങുന്നുണ്ട്. വക്കം ഖാദര്‍ എന്നാണ് ആ ചരിത്രപുരുഷന്റെ പേര്. ഇരുപത്തിയാറാം വയസ്സില്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ധീരന്‍. 1917-ല്‍ വക്കത്താണ് ഖാദര്‍ ജനിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ പങ്കാളിയായ ഖാദര്‍ നേതാജിയുടെ അനുചരനായി. കോഴിക്കോട്ട്‌ െവച്ച് അറസ്റ്റ് ചെയ്യപ്പെട്ട് തൂക്കുമരത്തിന് കീഴെ നില്‍ക്കുമ്പോഴും ചങ്കൂറ്റത്തോടെ ജീവനെക്കാളും രാജ്യമാണ് വലുതെന്ന് തെളിയിച്ച മഹാ പോരാളി. മറ്റൊരുഖാദറും വക്കത്ത് നിന്നുയര്‍ന്ന് തെളിഞ്ഞ് താരമായിട്ടുണ്ട്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയാണ് ഇത്. സ്വദേശാഭിമാനി എന്ന പത്രത്തിലൂടെ രാമകൃഷ്ണപിള്ളയ്‌ക്കൊപ്പം അനീതിക്കെതിരെ പോരാടിയ പത്രഉടമ.
കടയ്ക്കാവൂര്‍ മേല്‍പ്പാലത്തില്‍ നില്‍ക്കുമ്പോള്‍ താഴെ ഒരു ട്രെയിന്‍ കുലുങ്ങിപ്പാഞ്ഞു മറഞ്ഞു. തീവണ്ടി കാത്ത് കിടക്കുന്നു പാളം പുതിയ സംഭവങ്ങള്‍ക്കായി കാക്കുന്ന കാലത്തെപ്പോലെ തോന്നിപ്പിച്ചു. ഇനിയെങ്ങോട്ടാകണം യാത്ര എന്ന സന്ദേഹം ബാക്കിയുണ്ടിപ്പോഴും. കടയ്ക്കാവൂരിലൂടെ, ആനത്തലവട്ടത്തിലൂടെ, പുളിമൂട്ടില്‍ കടവ് പാലം വഴി ചിറയിന്‍കീഴിലേക്ക്. വിശ്വ പ്രതിഭകളുടെ നാട്ടിലേക്ക്. കയറു പിരിക്കുന്നതിന്റെ ചെറുമര്‍മരം കാതോര്‍ത്താല്‍ കേള്‍ക്കാം. ഇവിടെ ആള്‍ക്കൂട്ടം നടക്കുകയാണ്. ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ദീപാരാധന സമയത്തെ ദേവീദര്‍ശനത്തിനായി. ഇനി പ്രാര്‍ഥനയാണ്.
(തുടരും)

More Citizen News - Thiruvananthapuram