എന്‍.എസ്.എസ്. യൂണിയന്റെ പ്രത്യേക സുമംഗലി പദ്ധതി

Posted on: 21 Aug 2015തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ്. കരയോഗയൂണിയന്റെ പ്രത്യേക സുമംഗലി പദ്ധതി പ്രകാരം ആത്രശ്ശേരി കരയോഗത്തിലെ സുവര്‍ണയും വിനോദ്കുമാറും ജീവിത പങ്കാളികളായി.
വധൂവരന്മാര്‍ക്ക് 5 പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് അന്‍പതിനായിരം രൂപയും യൂണിയന്‍ സംഭാവനയായി നല്‍കി. ഭക്ഷണം ഉള്‍പ്പെടെ വിവാഹച്ചെലവുകള്‍ മുഴുവന്‍ യൂണിയന്‍ വഹിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാറിന്റെ കാര്‍മികത്വത്തില്‍ നടന്ന വിവാഹച്ചടങ്ങിന് എം.എ.വാഹിദ് എം.എല്‍.എ., യൂണിയന്‍ വൈസ് പ്രസിഡന്റ് എം.വിനോദ്കുമാര്‍, യൂണിയന്‍ സെക്രട്ടറി ടി.എസ്.നാരായണന്‍കുട്ടി, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, പ്രതിനിധി സഭാംഗങ്ങള്‍ കരയോഗം വനിതാ സമാജ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram