വെണ്‍പാലവട്ടം ക്ഷേത്രത്തില്‍ മഹാദീപപ്രദക്ഷിണ പൂജ

Posted on: 21 Aug 2015തിരുവനന്തപുരം: വെണ്‍പാലവട്ടം ഭഗവതി ക്ഷേത്രത്തില്‍ പുതിയകാവ് ഗോമതി അമ്മാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഹാദീപപ്രദക്ഷിണ പൂജ നടന്നു. രാവിലെ 10ന് ആരംഭിച്ച പൂജ ഭഗവതി ക്ഷേത്രത്തിന് വലംവെച്ച ദീപപ്രദര്‍ശനത്തോടെ 11ന് അവസാനിച്ചു.
പ്രഥമ പൂജയുടെ ചടങ്ങില്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ബിജുരമേശ്, ക്ഷേത്രമേല്‍ശാന്തി തുടങ്ങിയവര്‍ സംബന്ധിച്ചു. എല്ലാ മലയാള മാസത്തിലെയും ആദ്യത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ രാവിലെ 10 മുതല്‍ വെണ്‍പാലവട്ടം ഭഗവതിക്ഷേത്രസന്നിധിയില്‍ മഹാപ്രദക്ഷിണ പൂജ നടക്കും. സപ്തംബര്‍ 3നാണ് അടുത്ത മഹാപ്രദക്ഷിണ പൂജ.

More Citizen News - Thiruvananthapuram