സി.ഇ.ടി.യിലേക്ക് പ്രതിഷേധപ്രകടനം

Posted on: 21 Aug 2015കഴക്കൂട്ടം: കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ അപകടത്തിനിടയാക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ശ്രീകാര്യം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് പ്രതിഷേധപ്രകടനം നടത്തി. പ്രകടനക്കാര്‍ കോളേജ് കാമ്പസ്സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകാര്യം ശ്രീകണ്ഠന്‍, സെക്രട്ടറി ശ്രീകാര്യം സന്തോഷ്, ഏരിയാ പ്രസിഡന്റ് ഷിബു, ജനറല്‍ സെക്രട്ടറി അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram