കഞ്ചാവുമായി പിടിയില്‍

Posted on: 21 Aug 2015നെടുമങ്ങാട്: ഒന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ എക്‌സൈസ് പിടിയിലായി. ഓണത്തിന് മുന്നോടിയായി നെടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് വിഭാഗം നടത്തിയ റെയ്ഡിലാണ് കുളത്തൂപ്പുഴ ചോഴിയോട്
സജ്‌നാ മന്‍സിലില്‍ പീപ്പി സുലൈമാന്‍ എന്നുവിളിക്കുന്ന എം.സുലൈമാന്‍(44)പിടിയിലായത്. പാലോട് കൊശവൂര്‍ മടത്തറ റോഡിലെ ഒരു ഷോപ്പിന് മുന്നില്‍ കഞ്ചാവ് പൊതിയുമായി നില്‍ക്കവേയാണ് എക്‌സൈസ് ഉദ്യോഗ സ്ഥരുടെ പിടിയിലാകുന്നത്. പാലോട് പ്രദേശത്തെ കഞ്ചാവ് മൊത്തവിതരണക്കാരനായ മടത്തറ പൗര്‍ണമി ഷറഫിന്റെ കൂട്ടാളിയാണിയാളെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. റെയ്ഡില്‍ സി.ഐ.യുടെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram