വാര്‍ഷികം

Posted on: 21 Aug 2015ചേരപ്പള്ളി: പറണ്ടോട് മുള്ളങ്കല്ല് തൂലിക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബ്ബിന്റെ വാര്‍ഷികവും ഓണാഘോഷവും 27ന് ആഘോഷിക്കും. 10ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഓണക്കിറ്റ് വിതരണം പറണ്ടോട് വാര്‍ഡ് മെമ്പര്‍ കെ.പി.സുന്ദരം നിര്‍വഹിക്കും. 5 മണിക്ക് ക്ലൂബ് പ്രസിഡന്റ് ലാലുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ബീന ഉദ്ഘാടനം ചെയ്യും. കവി സൂരജ് മുഖ്യാതിഥിയായിരിക്കും.

More Citizen News - Thiruvananthapuram