സ്‌പെഷല്‍ ഒളിമ്പിക്‌സ് താരത്തിന് മാതൃ സ്‌കൂളില്‍ സ്വീകരണം

Posted on: 21 Aug 2015അമ്പൂരി: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഭിന്നശേഷി ഉള്ളവര്‍ക്കായി നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗമായ സഖിക്ക് മാതൃ സ്‌കൂളില്‍ സ്വീകരണം നല്‍കി.
അമ്പൂരി നവജ്യോതി സ്‌പെഷല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു. പൊതുസമ്മേളനം ലൂര്‍ദ് പള്ളി വികാരി ഫാ. മാണി പുതിയിടം ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മദര്‍ സുപ്പീരിയര്‍ സെലിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ക്രിസ്തുദാസ്, അമ്പൂരി ഫൊറോന വികാരി ഫാ. ജോസ് പുതുപറമ്പില്‍, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ലൂസി മാണിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി കുര്യാക്കോസ്, അമ്പൂരി സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു തുരുത്തേല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram