കാട്ടാക്കട പൊതുചന്തയില്‍ പോലീസിനെ നിയോഗിക്കും

Posted on: 21 Aug 2015കാട്ടാക്കട: പൂവച്ചല്‍ പഞ്ചായത്തിന്റെ കാട്ടാക്കട പൊതുചന്തയിലെ സാമൂഹികവിരുദ്ധശല്യവും അനധികൃത വാഹനപാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ പഞ്ചായത്ത് കാട്ടാക്കട പോലീസിന്റെ സഹായം തേടി കത്തുനല്കി. ചന്തയ്ക്കുള്ളില്‍ കച്ചവടക്കാരില്‍നിന്നുള്ള ഗുണ്ടാപ്പിരിവും പുറത്തുനിന്നുള്ള വാഹനപാര്‍ക്കിങ്ങും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഇത് നിയന്ത്രിക്കാന്‍ സെക്രട്ടറി പോലീസ് സഹായം തേടി കത്തുനല്കിയത് . ചന്തയിലെ കരംപിരിവ് കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്പിച്ചതോടെ പുറത്തുനിന്നുള്ള ചില സംഘങ്ങള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും കച്ചവടക്കാരില്‍നിന്ന് പണം പിരിക്കുകയും ചെയ്യുെന്നന്നും പഞ്ചായത്തിന് പരാതികള്‍ ലഭിച്ചിരുന്നു. പഞ്ചായത്തിന്റെ പരാതി ഗൗരവമായി പരിഗണിക്കുമെന്നും ഉടന്‍ നടപടിയെടുക്കുമെന്നും എസ്.ഐ. വിക്രമന്‍ അറിയിച്ചു.

More Citizen News - Thiruvananthapuram