കെ.എസ്.ആര്‍.ടി. ബസ്സുകള്‍ കൂട്ടിമുട്ടി വൈദ്യുതി തൂണ്‍ തകര്‍ന്നു

Posted on: 21 Aug 2015ആര്യനാട്: ഉഴമലയ്ക്കല്‍ കാരിനാട് വളവിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിമുട്ടി വൈദ്യുതി തൂണ്‍ തകര്‍ന്നു. ഉടന്‍ തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. നെടുമങ്ങാട് നിന്ന് ആര്യനാട്ടേക്ക് വരികയായിരുന്ന ആര്യനാട് ഡിപ്പോയിലെ ബസ്സിന് പിന്നിലായി വെള്ളറട ഡിപ്പോയിലെ ബസ് ഇടിക്കുകയായിരുന്നു. കൂടുതല്‍ അപകടം ഒഴിവാക്കാനായി ഡ്രൈവര്‍ ബസ് വെട്ടിത്തിരിച്ചപ്പോഴാണ് നിയന്ത്രണം വിട്ട്
വൈദ്യുതി തൂണിലിടിച്ചത്. ബസ്സിന് മുകളില്‍ പോസ്റ്റ് ഒടിഞ്ഞുവീണു. അപകടത്തില്‍ നിസ്സാര പരിക്കേറ്റ കണ്ടക്ടര്‍ ശാലിനിയെ ആര്യനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സുകള്‍ ആര്യനാട് ഡിപ്പോയിലേക്ക് മാറ്റി.

More Citizen News - Thiruvananthapuram