റബ്ബര്‍ഷീറ്റിന് തീപിടിച്ച് രണ്ട് വീടുകള്‍ക്ക് നാശം

Posted on: 21 Aug 2015കാട്ടാക്കട: അടുക്കളയിലെ ചിമ്മിനിയില്‍ ഉണക്കാനിട്ടിരുന്ന റബ്ബര്‍ഷീറ്റിന് തീപിടിച്ച് രണ്ടിടത്തായി രണ്ട് വീടുകള്‍ കത്തി. വ്യാഴാഴ്ച രാവിലെ 7 ഓടെയാണ് രാജു മന്ദിരത്തില്‍ രാജന്റെ വീടിന്റെ അടുക്കളയില്‍ ഉണക്കാനിട്ടിരുന്ന റബ്ബര്‍ ഷീറ്റുകളില്‍ തീപടര്‍ന്നത്. ഷീറ്റു മേഞ്ഞ വീടായതിനാല്‍ തീ പെട്ടെന്ന് പടര്‍ന്ന് വീട്ടുപകരണങ്ങളും അന്‍പതിനായിരത്തോളം രൂപയുടെ റബ്ബര്‍ ഷീറ്റും കത്തി നശിച്ചു. കാട്ടാക്കട നിന്ന് അഗ്നിശമനസേനയെത്തി തീകെടുത്തി .
പൂവച്ചല്‍ പേഴുംമൂട് കടുവാക്കുഴി അജ്മല്‍ മന്‍സിലില്‍ ഖാലിദിന്റെ വീട്ടിലും സമാനമായ
രീതിയിലാണ് റബ്ബര്‍ ഷീറ്റിന് തീപിടിച്ചത്. രാവിലെ 11 ഓടെ ആയിരുന്നു സംഭവം. തീ പടര്‍ന്നതോടെ വീടിന്റെ ചുവര്‍ വിണ്ടുകീറി. കാട്ടാക്കട നിന്ന് അഗ്നിശമനസേന എത്തിയാണ് ഇവിടെയും തീ നിയന്ത്രണവിധേയം ആക്കിയത്.
രണ്ടിടത്തും ആളപായം ഇല്ല.

More Citizen News - Thiruvananthapuram