കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് കാര്‍ തകര്‍ന്നു

Posted on: 21 Aug 2015കല്ലമ്പലം: സിഗ്നല്‍ കാത്തുകിടന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് മാരുതി കാര്‍ തകര്‍ന്നു. കാര്‍യാത്രികര്‍ക്ക് നിസ്സാര പരിക്കേറ്റു. ദേശീയ പാതയില്‍ കല്ലമ്പലം ജങ്ഷനില്‍ വ്യാഴാഴ്ച രാവിലെ 9.30ന് ആയിരുന്നു അപകടം. പാറശ്ശാലയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് ജങ്ഷനില്‍ ഹോംഗാഡിന്റെ സിഗ്നല്‍ കാത്തുകിടന്ന വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കവേ ഇടതുവശത്ത് കിടന്ന കാറില്‍ ഇടി ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ അടുത്തു കിടന്ന മറ്റൊരു ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ വശത്തേക്ക് ഇടിച്ചുകയറി. രണ്ട് ബസ്സുകളുടേയും ഇടയിലായി കാര്‍ ഞെരുങ്ങി തകരുകയായിരുന്നു. കാര്‍യാത്രികരായ മൂന്ന് പേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലമ്പലം പോലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതസ്തംഭനം ഉണ്ടായി.

More Citizen News - Thiruvananthapuram