സായിഗ്രാമത്തില്‍ ഓണാഘോഷവും കലാ മത്സരങ്ങളും

Posted on: 21 Aug 2015തോന്നയ്ക്കല്‍: സായിഗ്രാമത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് സമ്മാനത്തുകയും സായിഗ്രാമം ട്രോഫിയും ലഭിക്കും. 24ന് തുടങ്ങുന്ന നീന്തല്‍ മത്സരത്തോടുകൂടിയാണ് തുടക്കമാകുക. നീന്തല്‍ മത്സരത്തില്‍ 12 വയസ്സില്‍ താഴെ, 14 വയസ്സില്‍ താഴെ, 16 വയസ്സില്‍ താഴെ എന്നീ മൂന്ന് വിഭാഗങ്ങളായി 100 മീറ്റര്‍ ഫ്രീ സ്റ്റെലില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരം ഒരുക്കിയിട്ടുണ്ട്.
25ന് കമുകില്‍ കയറ്റ മത്സരം, ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഓലമെടയല്‍ മത്സരം, 26ന് ബാഡ്മിന്റണ്‍, നാടന്‍പാട്ട് മത്സരം, അക്ഷരശ്ലോക മത്സരം എന്നിവനടക്കും. നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തേണ്ടതാണ്. മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്ല.

More Citizen News - Thiruvananthapuram