കരവാരം സര്‍വീസ് സഹകരണ ബാങ്കിന്റെ കടുവയില്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Posted on: 21 Aug 2015കല്ലമ്പലം: കരവാരം പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ കടുവയില്‍ പള്ളിക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ബി.സത്യന്‍ എം.എല്‍.എ. അധ്യക്ഷനായി. സ്‌ട്രോങ് റൂമിന്റെയും സേഫ് ലോക്കറിന്റെയും ഉദ്ഘാടനം വര്‍ക്കല കഹാര്‍ എം.എല്‍.എ.യും കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം അഡ്വ. ബി.സത്യന്‍ എം.എല്‍.എ.യും നിര്‍വഹിച്ചു. ആദ്യ നിക്ഷേപം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താജുദ്ദീന്‍ അഹമ്മദും എം.ഡി.എസ്. ചിട്ടികളുടെ ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.ഷംസുദ്ദീനും നിര്‍വഹിച്ചു. ആദ്യകാല സഹകാരികളെ കരവാരം പഞ്ചായത്ത് പ്രസിഡന്റ് കെ.സുഭാഷ് ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.മധുസൂദനക്കുറുപ്പ്, ബിജു രമേശ്, ജില്ലാ പഞ്ചായത്തംഗം ജൂലിയറ്റ്, സെക്രട്ടറി ഊര്‍മിള, അഡ്വ.പി.ആര്‍.രാജീവ്, പി.ജെ.നഹാസ്, തോട്ടയ്ക്കാട് ശശി തുടങ്ങിയവര്‍ സംസാരിച്ചു

More Citizen News - Thiruvananthapuram