ഐ.എന്‍.ടി.യു.സി.യുടെ സ്വാതന്ത്ര്യദിനാഘോഷവും ഏകദിനക്യാമ്പും

Posted on: 21 Aug 2015പോത്തന്‍കോട്: ഐ.എന്‍.ടി.യു.സി. നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും ഏകദിനക്യാമ്പും പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെയും കാര്‍ഷിക, ക്ഷീര കര്‍ഷകരെയും ആദരിച്ചു. ഓണക്കിറ്റ് വിതരണം ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപനും നേതൃത്വ പഠനക്ലാസ് വി.ജെ.ജോസഫും സമാപന സമ്മേളനം കെ.പി.സി.സി. ഉപാധ്യക്ഷന്‍ എന്‍.പീതാംബരകുറുപ്പും ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡന്റ് പൂലന്തറ കിരണ്‍ദാസ് അധ്യക്ഷനായി. എം.മുനീര്‍, വെട്ടുറോഡ് വിജയന്‍, തേക്കട അനില്‍കുമാര്‍, നിര്‍മലാനന്ദന്‍, കൊയ്ത്തൂര്‍ക്കോണം സുന്ദരന്‍, സലാഹുദ്ദീന്‍, പൊടിമോന്‍ അഷ്‌റഫ്, കൂരുപറമ്പില്‍ ദാമോദരന്‍, എ.എസ്.അനസ്, ടി.ആര്‍.അനില്‍, സാജന്‍ലാല്‍, ബാഹുല്‍ കൃഷ്ണ, മലയില്‍ക്കോണം സുനില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram