മോഷ്ടാവ് അറസ്റ്റില്‍

Posted on: 21 Aug 2015വര്‍ക്കല: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മോഷ്ടിച്ച സാധനങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ ഊറ്റുകുഴി വലയന്‍ വീട്ടില്‍ പൊന്നപ്പന്‍ എന്ന് വിളിക്കുന്ന ഹംസ(18)യാണ് പിടിയിലായത്. മോഷ്ടിച്ച ലാപ്‌ടോപ്പ്, അഞ്ച് മൊബൈല്‍ഫോണുകള്‍ എന്നിവയുമായി വര്‍ക്കല മൈതാനത്ത് നിന്നാണ് ഹംസയെ പിടികൂടിയത്.
ശാര്‍ക്കര വിഷ്ണുവിജയന്റെ വൈഷ്ണവി മൊബൈല്‍സ് എന്ന കടയില്‍ മോഷണം നടത്തി മടങ്ങുമ്പോഴാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. വര്‍ക്കല മൈതാനത്തുള്ള കട കുത്തിത്തുറന്ന് പുകയില ഉത്പന്നങ്ങള്‍ മോഷ്ടിച്ചത്, വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളിലെ ബാറ്ററി, ഹോണുകള്‍ എന്നിവ മോഷ്ടിച്ചത്, മുണ്ടയില്‍ നിന്ന് ബൈക്കിന്റെ ടയറുകള്‍, ഷീല്‍ഡ് എന്നിവ മോഷ്ടിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍ നായരുടെ നിര്‍ദേശാനുസരണം വര്‍ക്കല സി.ഐ. ബി.വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജെ.എസ്.പ്രവീണ്‍, എസ്.സി.പി.ഒ.മാരായ ഹരി, ദിലീപ്, ബിജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram