അടിപിടിക്കേസിലെ പ്രതികള്‍ അറസ്റ്റില്‍

Posted on: 21 Aug 2015കിളിമാനൂര്‍: വാറണ്ട് പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍. പറണ്ടക്കുഴി അപ്പൂപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് അടിപിടിയുണ്ടാക്കിയ കേസിലെ പ്രതി തട്ടത്തുമല ചരുവിള പുത്തന്‍വീട്ടില്‍ കൊല്ലം അനി (35), പഴയകുന്നുമ്മേല്‍ പറമ്പില്‍വീട്ടില്‍ കിഷോര്‍ (29) എന്നിവരാണ് പിടിയിലായത്. കിഷോറിന്റെ പേരില്‍ നാല് വാറണ്ടുകള്‍ നിലവിലുണ്ടായിരുന്നു. കിളിമാനൂര്‍ സി.ഐ. എസ്.ഷാജി, എസ്.ഐ. സുഭാഷ്‌കുമാര്‍, എസ്.സി.പി.ഒ.മാരായ സക്കീര്‍, സുലാല്‍, നസറുള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

More Citizen News - Thiruvananthapuram