മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍

Posted on: 21 Aug 2015കിളിമാനൂര്‍: നിരവധി മോഷണ, പോക്കറ്റടി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. മാറനല്ലൂര്‍ പുന്നാവൂര്‍ ചെമ്പരശ്ശേരി റോഡരികത്ത് പുത്തന്‍വീട്ടില്‍ പുന്നാവൂര്‍ കൃഷ്ണന്‍കുട്ടി(52)യെയാണ് കിളിമാനൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഭരതന്നൂര്‍ ലക്ഷ്മിമംഗലത്ത് സത്യപാലന്‍ പിള്ളയുടെ വീട്ടില്‍നിന്ന് 20 കിലോയോളം റബ്ബര്‍ഷീറ്റ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ വെഞ്ഞാറമൂട്, പാങ്ങോട്, നെടുമങ്ങാട്, തമ്പാനൂര്‍, ഫോര്‍ട്ട്, മ്യൂസിയം, കിളിമാനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram