വിേേല്ലജാഫീസ് പടിക്കല്‍ സ്ത്രീയുടെ കിടപ്പുസമരം

Posted on: 21 Aug 2015നേമം: റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പള്ളിച്ചല്‍ പഞ്ചായത്ത് പടിക്കല്‍ അംഗപരിമിതയായ സ്ത്രീയുടെ കിടപ്പുസമരം. ഒന്നര സെന്റ് ഭൂമി അളന്ന് രേഖപ്പെടുത്തി കരം അടയ്ക്കുന്നതിന് താലൂക്ക്, സര്‍വ്വെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പള്ളിച്ചല്‍ ഭഗവതിനട പൂങ്കോട് വാറുവിളാകത്ത് വലിയവിള വീട്ടില്‍ സരിത (38)യുടെ ഒറ്റയാള്‍സമരം. നാല് സെന്റ് ഭൂമിയുടെ ഉടമസ്ഥയായ സരിതയ്ക്ക് സര്‍ക്കാര്‍ രേഖകളില്‍ രണ്ടര സെന്റിന് മാത്രമേ കരം ഈടാക്കുന്നുള്ളൂ. ബാക്കി ഒന്നര സെന്റ് കൂടി ഇതോടൊപ്പം ചേര്‍ത്ത് കരമടയ്ക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മാസങ്ങളായി അംഗപരിമിതയായ സരിത ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. താലൂക്ക് സര്‍വ്വെ ഓഫീസില്‍നിന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമേ കരമടയ്ക്കാനുള്ള നടപടി സ്വീകരിക്കാനാകൂവെന്ന് പള്ളിച്ചല്‍ വിേേല്ലജാഫീസര്‍ പറയുന്നു. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പ് അപേക്ഷ കൊടുത്ത് ഭൂമി അളന്നതാണെന്നും ഇപ്പോള്‍ ഓഫീസ് രേഖകളില്‍ ഇല്ലെന്നുപറഞ്ഞ് ഓരോ കാരണങ്ങള്‍ നിരത്തി ബുദ്ധിമുട്ടിപ്പിക്കുകയാണെന്നും സരിത പറയുന്നു. ഉദ്യോഗസ്ഥരുടെ ഈ നിലപാടുകളില്‍ പ്രതിഷേധിച്ചും അധികൃതരുടെ കണ്ണുതുറപ്പിക്കാനുമാണ് സരിത കഴിഞ്ഞ മൂന്നുദിവസമായി വിേേല്ലജാഫീസിനുമുന്നില്‍ സമരം ചെയ്യുന്നത്. ഓഫീസ് തുറക്കുമ്പോള്‍ എത്തുകയും വൈകുന്നേരം മടങ്ങുകയും ചെയ്യും.

More Citizen News - Thiruvananthapuram