പെട്രോള്‍ പമ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉടന്‍ പരിഗണനയില്‍ - വി.എസ്.ശിവകുമാര്‍

Posted on: 21 Aug 2015തിരുവനന്തപുരം: പെട്രോള്‍ പമ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
ഓള്‍ കേരള പെട്രോള്‍ പമ്പ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) സംഘടിപ്പിച്ച സദ്ഭാവനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദിനാചരണത്തിന്റെ ഭാഗമായി ധാന്യക്കിറ്റ് വിതരണം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി നിര്‍വഹിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് കായ്പ്പാടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കാച്ചാണി രവി, കരമന ബയാര്‍, പി.സെയ്താലി, ആനാട് ഷാഹീദ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram