എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച ആളെ പോലീസ് പിടികൂടി

Posted on: 21 Aug 2015തിരുവനന്തപുരം: കരമന തളിയലില്‍ ഒന്നാംനിലയില്‍ ഇരിക്കുകയായിരുന്ന ആളെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച ആളെ പോലീസ് അറസ്റ്റുചെയ്തു. തളിയല്‍ സ്വദേശി ജിഷ്ണുവി(23)നെയാണ് കരമന പോലീസ് അറസ്റ്റുചെയ്തത്.
പാലോട് പെരിങ്ങമല സ്വദേശി ദേവരാജ(52)നാണ് വെടിയേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദേവരാജന്റെ ശരീരത്തില്‍നിന്ന് വ്യാഴാഴ്ച വെടിയുണ്ട നീക്കംചെയ്തു. ഉള്ളൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ദേവരാജന്‍, ഇവിടത്തെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലെത്തി അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വെടിയേറ്റത്.
സംഭവത്തിനുശേഷം പ്രതി വീട്ടില്‍ ഒളിപ്പിച്ച റൈഫിള്‍, പെല്ലറ്റ്‌സ് എന്നിവ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.നായരുടെ നേതൃത്വത്തില്‍ കണ്ടെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ, ഫോര്‍ട്ട് അസി. കമ്മീഷണര്‍ സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.നായര്‍, കരമന എസ്.ഐ. വി.രതീഷ്, എസ്.ഐ. കെ.വി.രമണന്‍ സി.പി.ഒ. വിനോദ്, രാജേഷ്, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുചെയ്തത്.

More Citizen News - Thiruvananthapuram