ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണംചെയ്തു

Posted on: 21 Aug 2015



തിരുവനന്തപുരം: ഡിഫറന്റ്‌ലി എബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണ ഉദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള നിര്‍വഹിച്ചു.
ഡി.എ.പി.സി. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.സ്റ്റീഫന്‍ അധ്യക്ഷനായി. യോഗത്തില്‍ ഡി.എ.പി.സി. സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍, ഫൈസല്‍ ഖാന്‍, വിജയകുമാര്‍, സുരേഷ് കുമാര്‍, നേശമണി, നടേശന്‍, ബിജു, പ്രകാശ് ഇടവ, സഹായദാസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram